കോഴിക്കോട്:വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചെന്ന് കാണിച്ച് ഭാര്യ കൊടുത്ത കേസിലാണ് യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതി ഇന്നലെ വെറുതെ വിട്ടത്.
മുക്കം മലയമ്മ സ്വദേശിനിയാണ് ഭർത്താവായ വാവാട് സ്വദേശി യുവാവിനെതിരെ മകളെ ലൈഗികമായി ഉപദ്രവിച്ചു എന്ന് കാണിച്ച് പോക്സോ നിമയപ്രകാരം കേസ് ഫയൽ ചെയ്ത്. വേർപിരിഞ്ഞ് താമസിക്കുന്ന ഇവർ തമ്മിൽ പത്തോളം കേസുകളാണ് വിവിധ കോടതികളിൽ നടക്കുന്നത്. കുടുംബ പ്രശ്നങ്ങളിൽ കുട്ടികളെ വലിച്ചിഴക്കരുതെന്നാണ് കോടതിയുടെ കാണ്ടത്തൽ . കൂടാതെ ഇത്രത്തോളം വ്യവഹാരങ്ങൾ ഉള്ളതും യുവാവിന് തുണയായി . സ്ഥിരം പ്രശ്നക്കാരിയായ യുവതി അയൽവാസികൾക്കെതിരെയും വക്കിൽ മാർക്കെതിരെയും വിവിധ കോടതികളിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിന് വേണ്ടി അഡ്വക്കറ്റ് ,വി.കെ മുഹമ്മദ് ഹാജറായി.
Post a Comment