പ്ലസ്ടു വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്‌കൂൾ പ്രിൻസിപ്പൽ പോക്‌സോ കേസിൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായി. ഓർക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണൻ (53) ആണ് അറസ്റ്റിലായത്.
വിദ്യാർത്ഥിനിക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തിൽ നിരന്തരം അശ്ലീല വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥികളുൾപ്പടെയുള്ളവർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് ചോമ്പാല പൊലീസ് സ്‌കൂളിലെത്തി പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post a Comment