Mar 24, 2023

നോമ്പുകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണ പാനീയങ്ങൾ


ഇത് നോമ്പ് കാലം,കടുത്ത ചൂടിൽ നോമ്പ് എടുക്കുന്നവർ ഒഴിവാക്കേണ്ട ഭക്ഷണ പാനീയങ്ങൾ ഏതെന്ന് നോക്കാം.ഇവ ഒഴിവാക്കി യാൽ ആരോഗ്യ കരമായ ഏറെ ഗുണങ്ങളാണ് ഉണ്ടാവുക.

🍋നോമ്പ് മുറിക്കുന്ന സമയം അത്രയും നേരം പിടിച്ചുനിര്‍ത്തിയ ദാഹം ശമിപ്പിക്കാന്‍ തണുത്ത പാനീയങ്ങളാണ് ഏറെ പേരും ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഈ അവസരത്തില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ചെറുനാരങ്ങ വെള്ളം, ജ്യൂസുകള്‍ എന്നിവയെ മാത്രം ഇതിനായി ആശ്രയിക്കുക. കാരണം കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിക്കുമ്പോൾ നല്‍കുന്നൊരു ആശ്വാസം മാത്രമേയുള്ളൂ. അത് കഴിഞ്ഞാല്‍ പിന്നെ കടുത്ത ദഹനപ്രശ്നങ്ങള്‍ ആണ് ഇത് സൃഷ്ടിക്കുക. മറ്റ് പലവിധ ആരോഗ്യപ്രശ്നങ്ങളും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ക്രമേണ സൃഷ്ടിക്കുന്നുണ്ട്.


👉കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് നോമ്പെടുക്കുന്നവര്‍ നിയന്ത്രിക്കേണ്ട ഒരു വിഭാഗം ഭക്ഷണം. ദഹനപ്രശ്നമുണ്ടാക്കുമെന്നതിനാലാണിത്. പൂരി, ഫ്രഞ്ച് ഫ്രൈസ്, ചിപിസ്, മൈദ ഭക്ഷണങ്ങള്‍, ചോറ് തുടങ്ങി കാര്‍ബ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ് കഴിയുന്നതും നിയന്ത്രിക്കേണ്ടതും മാറ്റിവയ്ക്കേണ്ടതും.

👉മധുരം കാര്യമായി അടങ്ങിയ ഭക്ഷണസാധനങ്ങളും പരമാവധി നിയന്ത്രിക്കുന്നതാണ് നല്ലത്. പ്രധാനമായും വ്രതം അവസാനിപ്പിച്ച ശേഷം രക്തത്തിലെ ഗ്ലൂക്കോസ് നില വര്‍ധിപ്പിക്കുമെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നം. പ്രമേഹമുള്ളവരാണെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.


👉ഉപ്പിന്‍റെ അളവ് കാര്യമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം. കാരണം ഇത്തരം ഭക്ഷണങ്ങളില്‍ സോഡിയം കൂടുതലായിരിക്കും. ബിപിയുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഇതില്‍ കരുതലെടുക്കണം. കാരണം ഉപ്പ് (സോഡിയം ) കൂടുമ്പോള്‍ അത് ബിപിയെ ആണ് നേരിട്ട് ബാധിക്കുക.

👉ടിന്നിലടച്ച്‌ വരുന്ന ഭക്ഷണങ്ങളും ഈ സമയത്ത് കഴിയുന്നതും ഒഴിവാക്കുക. കാരണം ഇവയില്‍ കാര്യമായ അളവില്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തിട്ടുണ്ടായിരിക്കും. അതുപോലെ കൃത്രിമമധുരവും. ഇവ കണ്ടും തന്നെ ആരോഗ്യത്തിന് പൊതുവെ നല്ലതല്ല. നോമ്പു കൂടിയാകുമ്പോള്‍ ഇവ പെട്ടെന്ന് ആരോഗ്യത്തെ മോശമായി ബാധിക്കാം.

കാരക്ക ,പഴ വർഗ്ഗങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.അവ ചിലപ്പോൾ ചിലർക്ക് ദോഷം ചെയ്യും.അങ്ങിനെയുളളവർ അവ ഒഴിവാക്കാൻ ശ്രമിക്കണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only