Mar 13, 2023

കൃഷി ഓഫിസര്‍ക്ക് കളളനോട്ട് നല്‍കിയ ആള്‍ പിടിയില്‍


ആലപ്പുഴയിലെ എടത്വാ കൃഷി ഓഫീസര്‍ ജിഷമോള്‍ ഉള്‍പ്പെട്ട കള്ളനോട്ടുകേസിലെ പ്രധാനപ്രതി വാളയാറില്‍ പിടിയിലായി. ജിഷയുടെ സുഹൃത്തും കളരിയാശാനുമായ ആളാണ് പിടിയിലായതെന്നാണു വിവരം. മറ്റൊരു കേസിലാണ് ഇയാള്‍ പാലക്കാട്ട് അറസ്റ്റിലാവുന്നത്. ആലപ്പുഴയില്‍ നിന്നും പൊലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്

നേരത്തേ അറസ്റ്റിലായ ജിഷമോള്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയത് ഇയാളാണെന്ന് മൊഴി നല്‍കിയതായിട്ടാണ് സൂചന. എന്നാല്‍ പിടിയിലായ വ്യക്തിയുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആലപ്പുഴയില്‍ നിന്നും പൊലീസ് സംഘം പാലക്കാട് എത്തിയാല്‍ ഉടന്‍ അവിടുത്തെ നടപടിക്രമം പൂര്‍ത്തിയാക്കി ആലപ്പുഴയിലെത്തിച്ചു ചോദ്യംചെയ്യാനാണു തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.

ജിഷമോള്‍ അറസ്റ്റിലായതിനുപിന്നാലെ നാടുവിട്ട ഇയാള്‍ക്ക് മറ്റുകള്ളനോട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് സംഘത്തിന്റെ പ്രതീക്ഷ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only