പ്രതിഷേധ ചൂടിൽ മുക്കം രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 15 മിനിറ്റോളമാണ് റോഡ് ഉപരോധിച്ചത്.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മുക്കം, തിരുവമ്പാടി മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
Post a Comment