Mar 30, 2023

രാഹുൽ ഗാന്ധിക്ക് പിന്തുണ :യൂത്ത് കോൺഗ്രസ് കൂടരഞ്ഞിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി


കൂടരഞ്ഞി:രാഹുൽ ഗാന്ധിക്ക് പിന്തുണയർപ്പിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.


ജവഹർ ബാൽ മഞ്ച് നാഷണൽ കോർഡിനേറ്റർ അഡ്വ മുഹമ്മദ്‌ ദിഷാൽ
മാർച്ച്‌ ഉദ്ഘാടനം ചെയ്തു.

വിമർശനങ്ങളെ ഭയപ്പെടുന്ന മോദി സർക്കാർ സത്യം വിളിച്ചു പറയുന്നവരേ ജയിലിൽ അടക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യൂത്ത് കോൺഗ്രസ്‌ കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യ ഷനായി.

മുഹമ്മദ് പാതി പറമ്പിൽ,നിഷാദ് വിച്ചി, മുന്ദീർ ചേന്ദമംഗല്ലൂർ, സവിജേഷ് മണാശ്ശേരി, ഷാനീബ് ചോണാട്, നിഷാദ് മുക്കം,ജിൻ്റോ പുഞ്ചത്തറപ്പിൽ, ജിബിൻ മാണിക്യത്തു കുന്നേൽ, ഉൻമേഷ് പുത്തൻപുരക്കൽ,ഗിൽഗ പന്തപ്പിള്ളി, അജിൻ ജോൺ,അജ്നാസ് മാപ്പിള വീട്ടിൽ,അജിത്ത് കൂട്ടക്കര എന്നിവർ പ്രസംഗിച്ചു.

സിജോ മച്ചുഴിയിൽ,ജിജു കള്ളിപ്പാറ,ലിജോ വെലൂർ, ഡിബിൻ കൂമ്പാറ, ഡെന്നീസ് ആനയോട്, അമൽ സണ്ണി, ഡിയോൺസ് ബെന്നി, ഷിജോ വേലൂർ, റിബിൻ തോക്കുംകാട്ടിൽ,പ്രസാദ് കുളപ്പാറകുന്ന്, അൻവർ കൽപ്പൂര്,പ്രണവ് വാതല്ലൂർ,അബിൻ തച്ചിലുകണ്ടം,ആൽവിൻ വടക്കുംപാടം, ബ്ലസൻ കൂമ്പാറ, പ്രവീൺ കൂട്ടക്കര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only