കൂടരഞ്ഞി : ഇന്നലെ നിര്യാതനായ കുരിശുംമൂട്ടിൽ ദേവസ്യ (കുഞ്ഞൂഞ്ഞേട്ടൻ )ന്റെ നിര്യാണത്തിൽ കെ വി വി ഇ എസ് കൂടരഞ്ഞി യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.
കൂടരഞ്ഞിക്കാരുടെ മനസ്സിൽ എക്കാലവും നിറഞ്ഞു പൂത്തുനിൽക്കുന്ന ഒരു നന്മ മരം ആയിരുന്നു കുഞ്ഞൂഞ്ഞ് ചേട്ടൻ എന്ന് യൂണിറ്റ് പ്രസിഡന്റ് ശ്രീ മുഹമ്മദ് പാതിപ്പറമ്പിൽ അനുശോചന യോഗത്തിൽ അറിയിച്ചു. സാമൂഹിക സാംസ്കാരിക രംഗങ്ങളിലും ജീവകാരുണ്യ പ്രവർത്തന മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്ന കുഞ്ഞൂഞ്ഞ് ചേട്ടൻ വ്യാപാരികളുടെ ഇടയിൽ എക്കാലവും സൗമ്യതയും സ്നേഹവും നിറഞ്ഞ ഒരു വ്യക്തിത്വത്തിന് ഉടമയുമായിരുന്നു എന്നും പ്രസിഡന്റ് അറിയിച്ചു.
വ്യാപാര ഭവനിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സ്റ്റാൻലി ജോർജ്, ട്രഷറർ ജോൺസൺ തോണക്കര, യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി അംഗം ജിനേഷ് തെക്കനാട്ട്, വൈസ് പ്രസിഡന്റ് ഷുക്കൂർ മിനർവ, സെക്രട്ടറിമാരായ ഷൈജു കോയിനിലം അഷ്റഫ് കപ്പോടത്ത് , വനിതാവിംഗ് പ്രസിഡന്റ് രമണി ബാലൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
Post a Comment