പത്താം ക്ലാസിന് ശേഷം ഉപരിപഠനത്തിന് പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കുമെന്നും പഠിച്ച സ്‌കൂളില്‍ തന്നെ തുടര്‍ പഠനത്തിന് അവസരം കിട്ടണമെന്ന ചിന്ത മാറ്റണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
2022- 23 അധ്യായന വര്‍ഷത്തില്‍ തന്നെ 45,124 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഒരു താലൂക്കിലും സീറ്റുകളുടെ അപര്യാപ്‌തത നിലനില്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമുള്ളിടത്ത് താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനില്‍ സീറ്റ് വര്‍ധനവും ഏര്‍പ്പെടുത്തി പ്രവേശന നടപടികള്‍ തുടരുന്നതിനാല്‍ തന്നെ ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികളുടെയും പ്രവേശനം സാധ്യമായിട്ടുണ്ടായിരുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് 33030 സീറ്റുകള്‍ ലഭ്യമാണ്. ഈ കഴിഞ്ഞ അധ്യയന വര്‍ഷം 29042 കുട്ടികള്‍ ഇതിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഇവിടെയും 3988 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മലബാര്‍ മേഖലയില്‍ സീറ്റുകള്‍ അനുവദിക്കുന്നതിനായി വിശദമായ പഠനത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി പോലത്തെ ജില്ലകളില്‍ കൂടുതലായി സയന്‍സ് ബാച്ചുകള്‍ക്ക് പകരം ആര്‍ട്‌സ് സബ്‌ജക്‌ടുകള്‍ക്കാണ് സീറ്റുകള്‍ അനുവദിക്കേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ തവണ അനുവദിച്ച അധിക ബാച്ചുകള്‍ ആ ബാച്ചിലെ വിദ്യാര്‍ഥികളുടെ പഠനം കഴിയുന്നത് വരെ നിലനില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post a Comment