Mar 21, 2023

ജീവിക്കാൻ പറ്റിയ രാജ്യത്തെ ഏറ്റവുംമികച്ച നഗരമായി കോഴിക്കോടിനെ മാറ്റിയെടുക്കുമെന്ന പ്രഖ്യാപനവുമായി കോർപ്പറേഷൻ ബജറ്റ്


കോഴിക്കോട് : ജീവിക്കാൻ പറ്റിയ രാജ്യത്തെ ഏറ്റവുംമികച്ച നഗരമായി കോഴിക്കോടിനെ മാറ്റിയെടുക്കുമെന്ന പ്രഖ്യാപനവുമായി കോർപ്പറേഷൻ ബജറ്റ്. എല്ലാവർക്കും ശുദ്ധജലം, വീട്, തൊഴിൽ, വയോജനസൗഹൃദം, മികച്ച റോഡും ആരോഗ്യസംവിധാനവും തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശ്യം. അതിലൂടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യവുമായി കോഴിക്കോടിനെ ചേർത്തുവെക്കാനാകുമെന്നാണ് പ്രതീക്ഷ.


തനതുവരുമാനം വർധിപ്പിക്കാനായി നികുതിയടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നവരെ കണ്ടെത്തും. അഞ്ചുപേരടങ്ങുന്ന പ്രത്യേക ടാസ്ക്‌ഫോഴ്‌സ് രൂപവത്കരിച്ച് ഏപ്രിലിൽ പ്രവർത്തനം തുടങ്ങും. നികുതിയടയ്ക്കാത്തവർക്കെതിരേ റവന്യൂറിക്കവറിയടക്കമുള്ള നടപടി സ്വീകരിക്കും. കോർപ്പറേഷൻ ഓഫീസ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരേ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ബജറ്റിൽ വ്യക്തമാക്കി.

സേവനത്തിന് പ്രൊഫഷണൽ മാനേജ്‌മെന്റ് കമ്മിറ്റികോർപ്പറേഷൻ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും. ആദ്യം നികുതിയും മറ്റ് ഫീസുകളും സ്വീകരിക്കും. അതുപോലെ ഇൻഫർമേഷൻ കേരളമിഷന്റെ സഹായത്തോടെ ഇ-ഓഫീസ് സംവിധാനംനടപ്പാക്കും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 1971 വരെയുള്ള വിവരം ഇപ്പോൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇനി 1960 വരെ ലഭ്യമാക്കും. ഫയലുകൾ ഡിജിറ്റലാക്കും.

ധനകാര്യമേഖലയിലെ ഏജൻസികളെ ഉപയോഗിച്ച് പരിശീലനം നൽകും.സേവനപ്രവർത്തനങ്ങൾക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രൊഫഷണൽ മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങും. പാർക്കുകൾ മാനാഞ്ചിറ മൈതാനം, ശൗചാലയം, ആരോഗ്യകേന്ദ്രം പരിപാലനം കാര്യക്ഷമമാക്കുകയാണ് ഉദ്ദേശ്യം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only