വല്ലതായ്പാറയെയും ബന്ധിപ്പിച്ച് ചെറുപുഴയിൽ വല്ലത്തായ്ടവിൽ കോൺക്രീറ്റ് പാലം
യാഥാർഥ്യത്തിലേക്ക്.
4.95 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭി ച്ചതായി ലിന്റോ ജോസഫ് എം എൽഎ അറിയിച്ചു.
ടെൻഡർ സമർപ്പിക്കുന്നതിനുളള അവസാന ദിവസം അടുത്ത മാസം മെയ് 1 ആണ്. മെയ് 3 ന് ടെൻഡർ തുറക്കും. ടെൻഡർ നടപടികൾ പൂർത്തിയായാൽ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കു മെന്നും എംഎൽഎ പറഞ്ഞു.
വല്ലത്തായ്പാറ, തേക്കുംകുറ്റി, കപ്പാല തുടങ്ങിയ ഭാഗങ്ങളിലു ള്ളവർക്ക് മുക്കം ടൗണുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ പാലം ഉപകാരമാകും.
നിലവിൽ ചെറുപുഴയിൽ വെന്റ് പൈപ്പ് പാലമാണുള്ളത്. മഴക്കാലത്ത് ഇത് വെള്ളത്തിൽ മുങ്ങി ഗതാഗതം സ്തംഭിക്കും.
ഇവിടെ പാലം നിർമിക്കുന്നതിനുള്ള നടപടികൾ നേരത്തെ തുടങ്ങിയിരുന്നു. സാങ്കേതിക കുരുക്കുകളിൽ തുടങ്ങി നീളുകയായിരുന്നു
കോൺക്രീറ്റ് പാലം വരുന്നതോടെ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നതിന് പരിഹാരമാവും .
മലയോര
മേഖലകളുടെ സമഗ്ര വികസനത്തിനും പാലം തുടക്കം കുറിക്കും.
Post a Comment