Apr 16, 2023

ദുബൈ ദേരയിൽ തീപിടിത്തം; മലയാളി ദമ്പതികൾ അടക്കം പത്തോളം പേർ മരണപ്പെട്ടതായി വിവരം.


ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം പത്തോളം പേർ മരിച്ചു.


മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. 

പാകിസ്താൻ, സുഡാൻ സ്വദേശികളും മരിച്ചിട്ടുണ്ട്.


ദേര ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. 

ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. 

രക്ഷാ പ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം. 

ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി. 

16 പേർ മരിച്ചതായും മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിചിരിക്കുന്നതായും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

മലയാളി സാമൂഹികപ്രവർത്തകരുടെയും ഹംപാസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. 

ദുബൈയിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ദേര.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only