ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു.
പദ്ധതിക്കായി ഉപയോഗിക്കുന്ന വനൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ വനം വെച്ചു പിടിപ്പിക്കണമെന്ന നിർദേശമാണ് മന്ത്രാലയം നൽകിയിട്ടുള്ളത്.സൗത്ത് വയനാട് ഡിവിഷനിൽ പെട്ട ചുള്ളിക്കാട്,കൊള്ളിവയൽ,മടപ്പറമ്പ്,മണൽവയൽ വില്ലേജുകളിൽ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ ഈ പ്രവർത്തനം നടക്കും.സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പരിസ്ഥിതി ആഘാത പഠനം ജൂലൈ മാസം പൂർത്തിയാവും.ഇതിന് ശേഷം തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കും.
ബഹു.മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട 30 പദ്ധതികളിൽ ഒന്നാണ് തുരങ്കപാത പ്രൊജക്ട്.മൂന്നു മാസത്തിലൊരിക്കൽ നടക്കുന്ന റിവ്യൂ മീറ്റിംഗിന്റെ ഭാഗമായാണ് പ്രവൃത്തി പുരോഗതി വേഗത്തിലാക്കുന്നത്.
ഡംപിംഗ് യാർഡ്,സ്വകാര്യ ഭൂമി എന്നിവയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.
മലബാറിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ സ്വപ്‌ന പദ്ധതിയായ തുരങ്കപാത യാഥാർത്ഥ്യമാകുന്നതിനേക്ക് നാം അടുക്കുകയാണ്.തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ സർവ്വ മേഖലയിലും സമഗ്രമായ മാറ്റത്തിനാണ് തുരങ്കപാത വഴിവെക്കുക.
Post a Comment