താമരശ്ശേരി എക്സൈസ് സർക്കിൾ ടീം കോഴിക്കോട് ഐബി പ്രിവൻ്റീവ്ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ചമൽ കേളംമൂല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി.
ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറും കണ്ടു പിടിച്ച് കേസാക്കി. എക്സൈസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും വാറ്റുകാർ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. താമരശ്ശേരി സർക്കിളിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ IB പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവൻ്റീവ് ഓഫീസർമാരായ ഷംസുദ്ദീൻ, സുരേഷ് ബാബു, സി.ഇ.ഒ
ബി നീഷ് കുമാർ. എന്നിവർ പങ്കെടുത്തു. പ്രതികളെ പറ്റി അന്വേഷണം ഊർജ്ജിതമാക്കി.
Post a Comment