Apr 9, 2023

പോക്സോ കേസുകളിൽ വർധന; വില്ലൻ മൊബൈൽ ഫോണും ഇൻസ്റ്റഗ്രാമും പ്ര​ണ​യ​ക്കു​രു​ക്ക്


മ​ല​പ്പു​റം: ജി​ല്ല​യി​ൽ പോ​ക്സോ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ​ക്ക്. കോ​വി​ഡി​ന് ശേ​ഷം കു​ട്ടി​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടാ​ൻ കാ​ര​ണ​മാ​യി ക​ണ്ടെ​ത്തു​ന്ന​ത്.വാ​ട്സ്ആ​പ്, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, സ്‌​നാ​പ് ചാ​റ്റ് എ​ന്നി​വ​യി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് പീ​ഡി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് അ​ധി​ക​വും പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പു​തു​ത​ല​മു​റ​യി​ൽ അ​ധി​ക​പേ​രും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് സ​മ​യം ചെ​ല​വി​ടു​ന്ന​ത്.


10 വ​യ​സ്സു​മു​ത​ൽ​ത​ന്നെ മി​ക്ക കു​ട്ടി​ക​ൾ​ക്കും ഇ​ൻ​സ്റ്റ​യി​ൽ അ​ട​ക്കം അ​ക്കൗ​ണ്ട് ഉ​ണ്ട്. 18 വ​യ​സ്സി​നി​പ്പു​റ​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മു​തി​ർ​ന്ന​വ​രു​ടെ ജി​മെ​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ ​അ​ക്കൗ​ണ്ടി​നെ കു​റി​ച്ച് ര​ക്ഷി​താ​ക്ക​ളി​ൽ പ​ല​ർ​ക്കും അ​റി​വു​ണ്ടാ​കി​ല്ല.

നേ​ര​േ​ത്ത, ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും അ​യ​ൽ​വാ​സി​ക​ളി​ൽ​നി​ന്നും നേ​രി​ട്ട അ​തി​ക്ര​മ​ങ്ങ​ളാ​ണ് അ​ധി​ക​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, നി​ല​വി​ൽ ഇ​ൻ​സ്റ്റ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് നി​ര​ന്ത​ര​മാ​യ ചാ​റ്റി​ങ്ങി​ലൂ​ടെ അ​പ​രി​ചി​ത​രു​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ക​യും സ്വ​കാ​ര്യ ഫോ​ട്ടോ​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളും മ​റ്റും അ​യ​ച്ചു​കൊ​ടു​ത്ത് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്യു​ന്ന കേ​സു​ക​ളാ​ണ് കൂ​ടു​ത​ലെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കു​ട്ടി​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും അ​പ​ഹ​രി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ 115 പോ​ക്സോ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത്. അ​തി​ൽ 85 പെ​ൺ​കു​ട്ടി​ക​ളും 26 ആ​ൺ​കു​ട്ടി​ക​ളും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ പ്രേ​മം ന​ടി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം നി​ല​മ്പൂ​രി​ൽ ര​ണ്ട് യു​വാ​ക്ക​ളെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യെ ക​ക്കാ​ടം​പൊ​യി​ലി​ൽ കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ അ​രീ​ക്കോ​ട് ക​രി​പ​റ​മ്പ് സ്വ​ദേ​ശി യൂ​നു​സും മ​മ്പാ​ട്ടു​വെ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ക​രി​ക്കാ​ട്ടു​മ​ണ്ണ ക​ള​ത്തി​ൽ റം​ഷീ​ദി​നെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൈ​ൽ​ഡ്‌​ലൈ​നി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

*പ്ര​ണ​യ​ക്കു​രു​ക്ക്:*

വ​ർ​ണ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ല​ഘു​വി​ഡി​യോ​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ശാ​ല​മാ​യൊ​രു ലോ​ക​മാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ള്ള​ത്. ഈ​സി ചാ​റ്റി​ങ്, വാ​നി​ഷി​ങ് മെ​സേ​ജ​സ്, എ​ച്ച്.​ഡി ക്ലി​യ​ർ ഫോ​ട്ടോ​സ് ആ​ൻ​ഡ് വി​ഡി​യോ​സ് എ​ന്നി​വ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. ഇ​തി​ൽ വാ​നി​ഷി​ങ് മെ​സേ​ജ​സ് എ​ന്ന​ത് ഏ​റെ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​ണ്. ചാ​റ്റ് ചെ​യ്ത മെ​സേ​ജു​ക​ളെ​ല്ലാം ദ്രു​ത​ഗ​തി​യി​ൽ മാ​ഞ്ഞു​പോ​കു​ന്ന​തി​നാ​ൽ​ത​ന്നെ അ​ജ്ഞാ​ത​രു​മാ​യു​ള്ള കു​ട്ടി​ക​ളു​ടെ ചാ​റ്റ് ഹി​സ്റ്റ​റി ര​ക്ഷി​താ​ക്ക​ൾ​ക്ക് ല​ഭി​ക്കാ​തെ പോ​കു​ന്നു.

ഇ​ൻ​സ്റ്റ​യി​ൽ 15 ദി​വ​സ​ത്തെ ചാ​റ്റി​നൊ​ടു​വി​ൽ പ്ര​ണ​യ​ക്കു​രു​ക്കി​ൽ വീ​ഴു​ക​യും പി​ന്നീ​ട് ല​ഹ​രി​ക്കും ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ക​യും ചെ​യ്യു​ന്ന കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​യും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. അ​സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണും ഇ​ന്റ​ർ​നെ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും കു​ട്ടി​ക​ളി​ലെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​ന് ര​ക്ഷി​താ​ക്ക​ൾ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only