പെരിയകനാല്‍– സിങ്കുകണ്ടം ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്.
വിദഗ്ധ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആനയെ മയക്കുവെടിവച്ച് മാറ്റണമെന്നും പിടികൂടുമ്പോള്‍ പടക്കം പൊട്ടിക്കലും സെല്‍ഫിയും വേണ്ടെന്നും കോടതി വ്യക്തമാക്കി.
പിടികൂടുന്നതിനായി റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ആഘോഷങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
ആനയ്ക്ക് വേണ്ട ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറുമണിക്കൂര്‍ കൊണ്ട് മൂന്നാറില്‍ നിന്നും പറമ്പിക്കുളത്തേക്ക് ആനയെ എത്തിക്കാനാകുമെന്നും വിദഗ്ധ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുടെ ബഞ്ചാണ് വിഷയം പരിഗണിച്ചത്
Post a Comment