മുക്കം:വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ. സാധാരണക്കാർക്ക് അധികഭാരം വരുത്തിവെക്കുന്ന വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പാവപ്പെട്ടവർക്ക് മേൽ നിരവധി ജനദ്രോഹ നടപടികൾ അടിച്ചേൽപ്പിച്ച ഇടത് സർക്കാർ തിരുത്താൻ തയ്യാറായില്ലങ്കിൽ കൂടുതൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞു. സമരം യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. യുത്ത് ലീഗ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത്,സി.പി അസീസ്,എം ടി റിയാസ്,ടിടി അബ്ദുറഹ്മാൻ, നൗഫൽ പുതുക്കുടി ശരീഫ് അമ്പലക്കണ്ടി, ആയിഷ ചേലപ്പുറത്ത് , നിയാസ് ചെറുവാടി, ജസീം എം,സമീർ സി, നാദര്ഷ കൊടിയത്തൂര്, യാസീൻ കെ സി, അനസ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു
Post a Comment