മാവൂരിൽ കാറും ടിപ്പറും കൂട്ടി ഇടിച്ച് മൂന്ന് കുട്ടികൾ അടക്കം ആറുപേർക്ക് പരിക്ക്. വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്.മാവൂർ കോഴിക്കോട് റോഡിൽ ഡയമണ്ട് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.കോഴിക്കോട് ഭാഗത്തുനിന്നും കൂളിമാടേക്ക് പോകുകയായിരുന്ന കാറും മാവൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പർ ലോറിയുമാണ് കൂട്ടി ഇടിച്ചത്. നിയന്ത്രണം വിട്ട കാർ ലോറിയുമായി ഇടിക്കുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരും പരിസരത്തെ വ്യാപാരികളും
മാവൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ എതിർ ദിശയിലേക്ക് തെറിച്ചു പോകുകയും റോഡരികിലെ മതിലിൽ ഇടിച്ചുനിൽക്കുകയും
ആയിരുന്നു.
പരിക്കേറ്റവരെ
നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിഎച്ച്ഡി സ്വദേശികളായ
മൂന്ന് കുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.
Post a Comment