May 7, 2023

സി എസ് ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് കെ ജെ സാമുവൽ അന്തരിച്ചു


കോട്ടയം : സി എസ് ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് കെ.ജെ. സാമുവൽ അന്തരിച്ചു. 81 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.17 വർഷം മേലുകാവ് ആസ്ഥാനമായ സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ ബിഷപ് ആയിരുന്നു. സിഎസ്ഐ സിനഡിന്റെ ഡെപ്യൂട്ടി മോഡറേറ്ററായി രണ്ടു തവണ സേവനം അനുഷ്ഠിച്ച ശേഷമാണ് മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്കാരം പിന്നീട്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only