Jun 22, 2023

പന്ത്രണ്ട് കിലോ കഞ്ചാവുമായി നിലമ്പൂർ സ്വദേശിയും ബംഗാളിയായ കാമുകിയും അറസ്റ്റിൽ; പിടിയിലായത് 180 കിലോ കഞ്ചാവ് കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളി


മലപ്പുറം: 12 കിലോ കഞ്ചാവുമായി യുവാവും കാമുകിയും പിടിയിൽ. കോട്ടയിൽവീട്ടിൽ അബ്ദുൾസലാം (38) ഇയാളുടെ കാമുകി പശ്ചിമബംഗാൾ സ്വദേശി ദലി ഖാത്തൂൻ എന്ന നജ്മ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

180 കിലോ കഞ്ചാവ് കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ് അബ്ദുൾസലാം.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി. അബ്ദുൾ ബഷീർ, ഇൻസ്പെക്ടർ എ. അശ്വത് എന്നിവരുടെ നിർദേശമനുസരിച്ച് കോട്ടയ്ക്കൽ എസ്.ഐ. പ്രിയന്റെ നേതൃത്വത്തിലുള്ള കോട്ടയ്ക്കൽ പോലീസ് സംഘവും ആന്റി നാർക്കോട്ടിക് സംഘവും ചേർന്ന് കോട്ടയ്ക്കലിൽനിന്നാണ് ഇരുവരെയും പിടികൂടിയത്.

2021-ൽ 180 കിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും കടത്തിയതിന് നിലമ്പൂർ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയാണ് പ്രതിയായ അബ്ദുൾസലാം. ഈ കേസിന് ശേഷം ഒളിവിൽപോയ ഇയാൾ ആന്ധ്രാപ്രദേശിൽ താമസിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്ത് തുടരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only