കോടഞ്ചേരി :വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2022-2023 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ *തിളക്കം 2K23* എന്ന ചടങ്ങിൽ ആദരിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.
കോടഞ്ചേരി ഗവ. കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷിബു കെ ജോസ് മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ SIC അനുഗ്രഹ പ്രഭാഷണം നടത്തുകയും ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, രക്ഷകർത്തൃ പ്രതിനിധിയും, ഹയർ സെക്കണ്ടറി അദ്ധ്യാപകനുമായ മോൻസി ജോസഫ്, അദ്ധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സിസ്റ്റർ സുധർമ്മ SIC, ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥിനി എമിറ്റാ ഗ്രേസ്, പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി അലീന മാത്യു തുടങ്ങിയവർ ഏവർക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടന്ന് 2022- 23 ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും മെമന്റോ നല്കി ആദരിച്ചു. രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ അനുമോദന ഗാനം ആലപിച്ചു.
പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ലെന ഫെബിൻ ചടങ്ങിന് അങ്കറിങ് നടത്തി.
പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ച യോഗത്തിനു സ്റ്റാഫ് സെക്രട്ടറി റോഷൻ ചാക്കോ നന്ദി അറിയിച്ചു.
Post a Comment