Jun 12, 2023

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും


ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് 


https://school.hscap.kerala.gov.in/index.php/candidate_login/

 എന്ന ലിങ്ക് വഴി റിസൾട്ട്‌ പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്.

നാളെ നടക്കുന്ന ട്രയൽ അലോട്ട്മെന്റ് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വി.എച്ച്.എസ്.ഇ . മുപ്പത്തി മൂവായിരത്തി മുപ്പത് (33,030). അൺ എയിഡഡ് 54,585. ആകെ സീറ്റുകൾ 4,58,205 ആണ്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only