മോഷ്ടിച്ചബൈക്കുമായി നഗരത്തില്‍ സഞ്ചരിച്ച മൂന്നുപേരെ പിടികൂടി. പന്നിയങ്കര സ്വദേശി സൂറത്ത് വീട്ടില്‍ മുഹമ്മദ് റംഷാദ് (32) ഒളവണ്ണസ്വദേശി പയ്യുണ്ണി വീട്ടില്‍ പി.എ. അജ്‌നാസ്(23) അരീക്കാട് സ്വദേശി ഹസ്സന്‍ഭായ് വീട്ടില്‍ പി.എം. ഷംജാദ് (27) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡാന്‍സാഫ്) സബ് ഇന്‍സ്‌പെക്ടര്‍ ജിബിന്‍ ജെ. ഫ്രഡിയുടെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസ് പിടികൂടിയത്.
ഇവരില്‍നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകള്‍ കണ്ടെടുത്തു. പ്രതികള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നും ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനാണ് സംഘം മോഷണം നടത്തുന്നതെന്നും പോലീസ് പറഞ്ഞു. രാത്രി സമയങ്ങളില്‍ നഗരത്തില്‍കറങ്ങി നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷണം നടത്തുന്നതാണ് രീതി.
ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്, അസി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍, കെ. അഖിലേഷ്, അനീഷ് മൂസേന്‍വീട്, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, ടൗണ്‍ സ്‌റ്റേഷനിലെ എ.എസ്.െഎ. ഇ.കെ. ഷാജി, എ. രമേഷ്, സജേഷ് കുമാര്‍, വെള്ളയില്‍ സ്‌റ്റേഷനിലെ എസ്.ഐ. വി.ആര്‍. അരുണ്‍, രഞ്ജിത്ത്, ലിജേഷ് ബാല സുബ്രഹ്മണ്യന്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.
Post a Comment