ബലിപെരുന്നാൾ ദിനത്തിൽ നാട്ടിലെ താരങ്ങളെ അണിനിരത്തി കാരശ്ശേരിയിൽ നടന്ന ഗാനസന്ധ്യ ശ്രദ്ധേയമായി.ഇശൽ നിലാവ് 2023 എന്നപേരിൽ
വെൽഫെയർ പാർട്ടി കാരശ്ശേരി യൂണിറ്റിന്റെ സംഘാടനത്തിലായിരുന്നു പരിപാടി. മൂന്നു മണിക്കൂറോളം നീണ്ട മുപ്പതോളം ഗായകർ വ്യത്യസ്ത ഗാനങ്ങൾ ആലപിച്ചു.സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ ഇശൽ നിലാവ് ആസ്വദിക്കാനെത്തി.
വെൽഫെയർ പാർട്ടി കാരശ്ശേരി യൂണിറ്റ് പ്രസിഡന്റ് പി. സുഹൈൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ കറുത്തപറമ്പ് വാർഡ് മെമ്പർ ഷാഹിന ടീച്ചർ മുഖ്യാതിഥിയായി. കേരളബാങ്ക് ഏർപ്പെടുത്തിയ ഏറ്റവും മികച്ച ക്ഷീരകർഷകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പി. രജീഷിനെ വാർഡ് മെമ്പർ റുഖിയ റഹീം മൊമെന്റോ നൽകി ആദരിച്ചു.സി. കെ സലീം നന്ദി പറഞ്ഞു. എൻ. ശശികുമാർ അവതാരകനായ പരിപാടിക്ക് കെ.ടി നിഷാദ്,റഷീദലി,.
എന്നിവർ നേതൃത്വം നൽകി
Post a Comment