Jun 9, 2023

ഹെവി വാഹനങ്ങൾക്ക് സെപ്തംബർ ഒന്നുമുതൽ സീറ്റ് ബെൽറ്റ് നിർബന്ധം; മന്ത്രി ആന്റണി രാജു


തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ 1മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം. 5ാം തിയ്യതി രാവിലെ 8 മുതൽ 8 ന് രാത്രി 11.59 വരെ 3,57,730 നിയമ ലംഘനം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 694 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരക്കര, നിലമേൽ ഭാഗത്താണ് രണ്ട് ക്യാമറകൾ പുതുതായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

80,743 കുറ്റ കൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് തന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേർക്ക് നോട്ടീസ് അയച്ചു.  19, 790 കുറ്റകൃത്യങ്ങൾ അപ്ലോഡ് ചെയ്തു. 6153 പേർ ഹെൽ മറ്റ് ധരിച്ചില്ല. 7896 മുൻ സീറ്റിൽ ഡ്രൈവരെ കൂടാതെ സീറ്റ് ബൽറ്റ് ധരിക്കാത്തവരെ കണ്ടെത്തി. 56 വി ഐ പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. 


പ്രതി ദിനം അപകടത്തിൽ 12 പേർ റോഡിൽ മരിക്കുന്നുണ്ട്. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 28 പേരാണ് മരിച്ചത്. പ്രതിദിനം റോഡ പകട മരണങ്ങൾ കുറഞ്ഞു. റോഡ് അപകട മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായി. 5 ന്- 8പേരും 6ന് 5 പേരും, 7ന് 9പേരും, 8ന് 6 പേരുമാണ് റോഡപകടങ്ങിൾ മരിച്ചത്. കെൽട്രോണിനോട് സ്റ്റാഫിന്റെ എണ്ണം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1240 കിലോമീറ്റർ വേഗത്തിൽ പോയതായി ക്യാമറ കണ്ടെത്തിയിട്ടില്ല. വാഹനമിടിച്ച് നശിച്ച ക്യാമറകൾ പുനസ്ഥാപിക്കാൻ ഉന്നതാധികര കമ്മിറ്റിയോട് നിർദ്ദേശിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only