മുക്കം: പ്ലസ് വൺ അധിക ബാച്ചനുവദിക്കുക, പ്രൊഫ. വി കാർത്തികേയൻ റിപ്പോർട്ട് പുറത്തുവിടുക, മലബാർ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള മലബാർ സ്തംഭന സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മുക്കത്ത് ദേശിയ പാത ഉപരോധിച്ചു.ഉപരോധം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Post a Comment