Jun 20, 2023

മിഡാസ്കോ ആർട്സ് &സ്പോട്സ് ക്ലബ്‌ കൂമ്പാറയും കോഴിക്കോട് ട്രോമാകെയറും സംയുക്തമായി 'പഠന ശിഭിരം ' ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


കൂമ്പാറ: കൂമ്പാറ മിഡാസ്കോ ആർട്സ് &സ്പോട്സ് ക്ലബ്ബും കോഴിക്കോട് ട്രോമാകെയറും സംയുക്തമായി   സംഘടിപ്പിച്ച  ബോധവൽക്കരണ ക്ലാസ്സ്‌ കൂമ്പാറ കെ. പി ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.


മിഡാസ്കോ ആർട്സ് &സ്പോട്സ് ക്ലബ്‌ പ്രസിഡന്റ് ഫിറോസ് ആര്യാടൻ അധ്യക്ഷതവഹിച്ച ചടങ്ങ് കൂടരഞ്ഞി പഞ്ചായത്ത് മെമ്പർ ബഹു:വി. എ നസീർ സാഹിബ്‌ ഉത്ഘാടനം നിർവഹിച്ചു.
ഹേമപാലൻ (എച്ച് .ആർ ട്രൈനർ).
ഫാസിൽ കെ (ബേബി മെമ്മോറിയൽ ആശുപത്രി കോഴിക്കോട്).ഡോ. മുഹമ്മദ് നജീബ് (ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷ്ണർ) തുടങ്ങിയവർ റോഡ് സേഫ്റ്റി, മെഡിക്കൽ ഫസ്റ്റ് എയ്ഡ് സിറ്റുവേഷണൽ ലീഡർഷിപ്പ് എന്നീ കാര്യങ്ങളെപ്പറ്റി ബോധവൽകരണക്ലാസ്സ്‌ നടത്തി.
 കൂമ്പാറ മിഡാസ്കോ ആർട്സ് &സ്പോട്സ് ക്ലബ്ബ്  കൂമ്പാറ ജുമാ മസ്ജിദിന് സ്പോൺസർ ചെയ്ത ഓക്സിജൻ സിലിണ്ടർ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി ബിന്ദു ജയൻ പള്ളി ഭാരവാഹികൾക്ക് കൈമാറി .
പുതുതായി വന്ന മെമ്പർമാരെ ആധരിക്കലും മെമ്പർമാർക്ക് മെമ്പർഷിപ്പ് കാർഡ് വിതരണവും നടന്നു. 
ചടങ്ങിൽ ബഷീർ സ്രാമ്പിക്കൽ സ്വാഗതവും സജീർ കൂമ്പാറ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only