കൂടരഞ്ഞി : പ്ലാറ്റിനം ജൂബിലി നിറവിലായിരിക്കുന്ന സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളും എംവിആർ ക്യാൻസർ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് രക്തം ദാനം ചെയ്തുകൊണ്ട് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് സി. ലൗലി ടി ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജിതിൻ നരിവേലിൽ അധ്യക്ഷത വഹിക്കുകയും രക്തം ദാനം ചെയ്യുകയും ചെയ്തു.
രക്തദാനം ജീവ ദാനം എന്ന വിഷയത്തെക്കുറിച്ച് എംവിആറിലെ ഡോക്ടർ അരുൺ ബി ജെ മുഖ്യപ്രഭാഷണം നടത്തി. ശ്രീ.ബോബി ജോർജ്, ശ്രീ.സജി ജോൺ, ശ്രീ. ഹമീദ് ആറ്റുപുറം , ശ്രീ. ടോമി പ്ലാത്തോട്ടം, ശ്രീ. പ്രകാശൻ കെ സി, ശ്രീമതി. ടിന്റു ബിജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ജയമോള്‍ ജോസഫ് നന്ദി രേഖപ്പെടുത്തി..47 സുമനസ്സുകൾ രക്തം ദാനം ചെയ്തു. മൗണ്ട് ഹീറോസ്, ഒയ്സ്ക, ഗ്രീൻസ്, രാഹുൽ ബ്രിഗേഡ്, DYFI, യൂത്ത് കോൺഗ്രസ്, എവർ ഷൈൻ എന്നീ സംഘടനകളും അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ എന്നിവരും പരിപാടിയോട് സഹകരിച്ചു.
Post a Comment