Jul 2, 2023

3 വർഷത്തിനുള്ളിൽ മരണം: ഗുരുതര അസ്വസ്ഥത‍: ആളെ കൊല്ലും എംഡിഎംഎ


സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നതായി ലഹരിമരുന്ന് ഉപയോഗിച്ചവര്‍തന്നെ പറയുന്നു. സ്ഥിരമായി ഇത് കഴിച്ചാല്‍ പല്ലുകള്‍ കൊഴിയും. വായിലെ തൊലിയെല്ലാം അടര്‍ന്നുപോകും. 

ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗിച്ചാല്‍ പന്ത്രണ്ടു മണിക്കൂര്‍ സജീവമാകും. ശരീരത്തിന് തളര്‍ച്ചയുണ്ടാകില്ല. പിന്നെ, മൂന്നു ദിവസത്തേയ്ക്കു ഉറക്കമില്ല. ഭക്ഷണം വേണ്ട. തൊണ്ട വറ്റിവരളും. ഒന്നും കഴിക്കാന്‍ തോന്നില്ല. മൂന്നു ദിവസം ഉറങ്ങാതെ,  ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആകുമ്പോള്‍ അസ്വസ്ഥതകള്‍ ഗുരുതരം. മദ്യമോ പുകവലിയോ പോലെയല്ല, എം.ഡി.എം.എയുടെ പ്രത്യാഘാതങ്ങള്‍. സ്ഥിരമായി ഉപയോഗിച്ചാല്‍ മൂന്നു വര്‍ഷത്തിനകം മരണം സംഭവിക്കും. വല്ലപ്പോഴും ഉപയോഗിച്ചാല്‍ പോലും അപകടമാണ്. ബംഗ്ലുരുവില്‍ നിന്നാണ് ഇത്തരം ലഹരിമരുന്ന് കിട്ടുന്നത്. കേരളത്തില്‍ ഏജന്റുമാര്‍ സജീവമാണ്. യുവതീയുവാക്കളാണ് ഉപഭോക്താക്കളില്‍ കൂടുതലും. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only