മോഹനൻ അക്കര പറമ്പിൽ, മത്തായി കളപ്പാട്ട്, തങ്കച്ചൻ വെട്ടുവേലിൽ, കല്ലുപുരയിൽ ടോമി, കുളത്തിങ്കൽ ജോയി എന്നീ കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ, ജാതി എന്നീ കാർഷിക വിളകളാണ് കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി നശിപ്പിച്ചത്.
കാർഷിക വിളകൾക്ക് വിലകുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ കർഷകർക്ക് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും സൗരോർജ്ജ വിള സംരക്ഷണ വേലികൾ നിർമ്മിക്കുന്നതിന് പണം അനുവദിക്കുന്നുണ്ടെങ്കിലും 50 ശതമാനം തുക കർഷകർ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കർഷകർക്ക് വേലി നിർമ്മിക്കുവാൻ ഉള്ള തുക കണ്ടെത്താൻ കഴിയുന്നില്ല. വനഭൂമിയുടെ അതിർത്തിയിൽ സൗരോർജ വേലി നിർമ്മിച്ച് വന്യമൃഗങ്ങളെ കർഷകരുടെ ഭൂമിയിലേക്ക് ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞദിവസം സമീപപ്രദേശമായ കൂരോട്ടുപാറയിലും കാട്ടാന ഇറങ്ങി വൻ കൃഷി നാശം വരുത്തിയിരുന്നു.
Post a Comment