നോയിഡ: വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും ഞെട്ടിപ്പിച്ച് യുവതി.
വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ നവവധുവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭര്‍ത്താവിനെ തേടിയെത്തിയത്.
തൊട്ടടുത്ത ദിവസം തന്നെ യുവതി പ്രസവിക്കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവെച്ച് വിവാഹം കഴിപ്പിച്ച പെണ്‍വീട്ടുകാരോട് അതൃപ്തി അറിയിച്ച ഭര്‍ത്താവ് യുവതിയെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.
സെക്കന്തരാബാദില്‍ നിന്നുള്ള യുവതിയെ കഴിഞ്ഞ ദിവസമായിരുന്നു നോയിഡ സ്വദേശി വിവാഹം കഴിച്ചത്.
കല്യാണം നടന്ന ദിവസം രാത്രി നവവധുവിന് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു.
വേദന അസഹ്യമായതോടെ ഭര്‍തൃവീട്ടുകാര്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് വരനും കൂട്ടരെയും തേടി ‘സര്‍പ്രൈസ്’ എത്തിയത്. പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ജൂണ്‍ 26നായിരുന്നു വിവാഹം. 28-ാം തിയതി നവവധു അമ്മയായി. യുവതിയുടെ വയര്‍ വീര്‍ത്തിരിക്കുന്നത് നേരത്തെ തന്നെ വരന്റെ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു.
കാരണം ആരാഞ്ഞപ്പോള്‍ അടുത്തിടെ ഒരു ശസ്ത്രക്രിയ നടന്നിരുന്നുവെന്നും അതിന്റെ ഭാഗമായി വന്ന വയറാണെന്നും യുവതിയുടെ വീട്ടുകാര്‍ മറുപടി നല്‍കി.
അതിനാല്‍ യുവതി ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വരനും ബന്ധുക്കളും സ്തബ്ധരായിരുന്നു.
സംഭവത്തില്‍ പോലീസിന് പരാതി നല്‍കാൻ ആദ്യം മുതിര്‍ന്നെങ്കിലും നിയമ നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ ഭര്‍തൃവീട്ടുകാര്‍ എത്തി.
സെക്കന്തരാബാദില്‍ നിന്ന് യുവതിയുടെ കുടുംബം എത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.
ധൻകൗര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഇൻ ചാര്‍ജ്ജായ സഞ്ജയ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Post a Comment