കൂടരഞ്ഞി : മലയോര ഹൈവേ നിർമാണ പ്രവർത്തിയുടെ ഭാഗമായി വീട്ടിപ്പാറ പാലം പൂർണ്ണമായും പൊളിച്ചുനീക്കിയത് ഇതുവഴി സഞ്ചരിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരേ ദുരിതത്തിലാക്കുന്ന തായി പരാതി.
വീട്ടിപ്പാറ, കൽപ്പിനി ഭാഗത്ത് സ്ഥിരതാമസ ക്കാരായ 100 കണക്കിന് വിദ്യാർഥികളാണ് കൂടരഞ്ഞിയിലെയും സമീപത്തെയും സ്കൂളുകളിൽ പഠിക്കുന്നത്. ഇവരിൽ മിക്കവരും കാൽനടയായി ആണ് സ്കൂളുകളിൽ എത്തിയിരുന്നത്.
പാലം പൂർണ്ണമായും പൊളിച്ചു നീക്കിയതോടെ വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് ഇക്കരെ എത്താൻ താൽക്കാലിക സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ ആവിശ്യപ്പെട്ടു.
Post a Comment