മഞ്ചേരി സ്വദേശികളായ ജിതിൻ - വർഷ ദമ്പതികളാണ് ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. വർഷയെ രക്ഷപെടുത്തി. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
ജിതിനായുള്ള തിരച്ചിൽ തുടരുകയാണ്. പോലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
ഫറോക് പുതിയ പാലത്തിന് മുകളിൽ നിന്ന് രാവിലെ ഇരുവരും ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 'ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം കഴിഞ്ഞത്. രണ്ടുപേരും പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. തോണിക്കാരന്റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. യുവാവ് താഴ്ന്നു പോവുകയായിരുന്നു. കോസ്റ്റൽ പോലീസും ഫയർഫോഴ്സും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംത്തെ വിവരം അറിയിച്ചിട്ടുണ്ട്. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം' - എ.സി.പി. പറഞ്ഞു.
Post a Comment