Jul 6, 2023

K V V E S മുക്കം യൂണിറ്റ് ബിസിനസ് എക്സലൻസ് അവാർഡ് ടി.പി ഗഫൂറിന്.


മുക്കം: മുക്കത്തെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ ടി. പി കളക്ഷൻസ് മാനേജിങ് ഡയറക്ടർ അബ്ദുൾ ഗഫൂർ ടി.പി യെ, ബിസിനസ് രംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് ബിസിനസ് എക്സലൻസ് അവാർഡ് 2023 നൽകി ആദരിച്ചു.


മുക്കത്ത് 60 വർഷത്തെ വ്യാപാര പാരമ്പര്യമുള്ള ടി പി ഗ്രൂപ്പിന്റെ മാനേജിങ് പാർട്ണർ ആയ ഗഫൂർ മുംബൈ ആസ്ഥാനമായി പാച്ചി എന്ന പേരിൽ വസ്ത്രനിർമാണയൂണിറ്റ്,
സുമിക്സ് കിഡ്സ് വെയർ,
ഇസെഡ് അപ്പാരൽസ് എന്നീ പ്രമുഖ ബ്രാൻഡുകളുടെ കേരളത്തിലെ പ്രധാന ഡിസ്ട്രിബൂട്ടർ,, ടി പി കളക്ഷൻസ്, Ayra boutique എന്നിവയുടെ എംഡി കൂടിയാണ്.
വസ്ത്ര വ്യാപാര രംഗത്ത് മുക്കത്ത് ആദ്യമായി ഓൺലൈൻ പർച്ചേസിംഗ് ആൻഡ് ഡെലിവറി സംവിധാനം ഒരുക്കി ലോക്ടൗൺ കാലത്തെ പ്രതിസന്ധിയെ അതിജയിച്ച ടി പി കളക്ഷൻസ് ഇക്കാലയളവിൽ നിരവധി ഓൺലൈൻ ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

നിലവിൽ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും മുക്കം യൂണിറ്റ് പ്രസിഡന്റുമാണ് 

കെ വി വി ഇ എസ് മുക്കം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ മൂത്തേടത്തിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ സംസ്ഥാന യുത്ത് വിംഗ് പ്രസിഡന്റ്‌ സലീം രാമനാട്ടുകര,സംസ്ഥാന ജില്ലാ നേതാക്കളായ റഫീഖ് മാളിക, കാപ്പിയേടത്ത് ചന്ദ്രൻ,പി പി അബ്ദുൽ മജീദ്,യൂണിറ്റ് പ്രസിഡന്റ്‌ പി അലി അക്ബർ, ജനറൽ സെക്രട്ടറി വി പി അനീസുദ്ധീൻ മറ്റു ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only