Aug 13, 2023

തിരുവല്ലയില്‍ പുഴയോരത്ത് 6 മാസം പ്രായമായ കുഞ്ഞിന്റെ ജഡം, പോലീസ് അന്വേഷണം ആരംഭിച്ചു


പത്തനംതിട്ട: തിരുവല്ല പുളിക്കീഴില്‍ ആറുമാസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ ജഡം പുഴയോരത്ത് കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്.


കുഞ്ഞിന്റെ കാലില്‍ നായ കടിച്ചതിന് സമാനമായ പാടുണ്ട്.
പുഴയോരത്തോട് ചേര്‍ന്ന ചതുപ്പുനിലത്താണ് ജഡം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹത്തില്‍ ഡയപ്പര്‍ ധരിപ്പിച്ചിരുന്നു.

സ്ഥലത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അടുത്തുള്ള വ്യാപാരി ചെന്നുനോക്കിയപ്പോഴാണ് ജഡം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ സമീപത്തുനിന്ന് ഒരു ചാക്ക് കണ്ടെത്തിയിട്ടുണ്ട്. മൃതശരീരം സ്ഥലത്ത് എങ്ങനെയെത്തിയെന്നതടക്കമുള്ള പരിശോധനയിലാണ് പോലീസ്. സംഭവത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്നാണ് നിഗമനം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only