താമരശ്ശേരി : കൂടത്തായി സെന്റ് മേരീസ് ഹൈ സ്കൂളിലെ 2022-23 അധ്യയനക്ഷത്തിൽ നടന്ന എൽ.എസ്. എസ് പരീക്ഷയിൽ 26 കുട്ടികളും , യു. എസ്.എസ് പരീക്ഷയിൽ 11 കുട്ടികളും മികച്ച വിജയം കൈവരിച്ച് സ്കോളർഷിപ്പ് കരസ്ഥമാക്കി. അഭിനവ് ടോം സോജി, അഥർവ് എന്നീ വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടി യു.എസ്.എസ് പരീക്ഷയിൽ ഗിഫ്റ്റഡ് ചിൽഡ്രൻസായി മാറി.
കൊടുവള്ളി ബി. ആർ സി.യുടെ കീഴിൽ ഏറ്റവും അധികം എൽ. എസ്.എസ് നേടിയത് കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ ആണ് . മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാർഥികളേയും പരിശീലനം നൽകിയ അധ്യാപകരേയും മാനേജ്മെന്റ് & പിടിഎയും അനുമോദിച്ചു.
Post a Comment