Aug 24, 2023

മുക്കത്ത് ഇന്നലെ വൈകിട്ട് പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.


മുക്കം:മുക്കത്ത് ഇന്നലെ വൈകിട്ട് നാല് കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.



മുക്കം, മാമ്പറ്റ, കുറ്റിപ്പാല ,മണാശ്ശേരി
ഭാഗങ്ങളിലാണ് നായ ഇന്നലെ ഭീതി വിതച്ചത്. രാത്രി വൈകിയും ആക്രമണം തുടർന്നതോടെയാണ് മുക്കം നഗരസഭ അധികൃതരും വിവിധ സന്നദ്ധസേന പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തുകയും മണാശേരി കോദാലത്ത് വയലിലാണ് രാത്രി നടത്തിയ തിരച്ചിലൊടുവിൽ നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തത്. ചത്ത നായയുടെ ജഡം ഇന്നലെ തന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു ഇന്ന് അല്പം മുമ്പാണ് കോഴിക്കോട് വെറ്റിനറി പത്തോളജി ഡിപ്പാർട്ട്മെൻറ് നിന്നും ഡോക്ടർ ധനുഷ് കൃഷ്ണ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.

പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും ആശുപത്രിയിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യർത്ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only