Aug 30, 2023

മുസ്‌ലിം ലീഗ് നേതാവ് അബൂ യൂസുഫ് ഗുരുക്കള്‍ അന്തരിച്ചു


മലപ്പുറം : വളാഞ്ചേരിയിലെ പൗരപ്രമുഖനും മുസ്‌ലിംലീഗ് നേതാവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റേയും വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റേയും മുന്‍ പ്രസിഡണ്ടുമായിരുന്ന സി എച്ച് അബൂയൂസുഫ് ഗുരുക്കള്‍ അന്തരിച്ചു.


(65) വയസ്സായിരുന്നു


വളാഞ്ചേരി കാര്‍ത്തല മര്‍ക്കസുത്തര്‍ബിയ്യത്തുല്‍ ഇസ്ലാമിയ്യയുടെ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു

വളാഞ്ചേരി നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കു വഹിക്കാന്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധിച്ചിട്ടുണ്ട്.സര്‍വ്വരാലും അംഗീകരിക്കപ്പെട്ട സഹൃദയനും ഒരു നല്ല കര്‍ഷകനും കൂടിയായിരുന്നു ഗുരുക്കള്‍.

ആയുര്‍വ്വേദ ചികില്‍സാരംഗത്ത് നല്ല അവഗാഹമുള്ള കാട്ടിപ്പരുത്തിയിലെ ചങ്ങമ്പള്ളി കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചികില്‍സാ മേഖലയിലും ശ്രദ്ധേയനായിരുന്നു.
പ്രതിസന്ധികളില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കുകയും ശക്തമായ നേതൃത്വം നല്‍കുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു ഗുരുക്കള്‍

സയ്യിദ് സാദിഖലി തങ്ങള്‍ , പി.കെ. കുഞ്ഞാലിക്കുട്ടി , ഇ.ടി. മുഹമ്മദ് ബഷീര്‍ എം പി. , അബ്ദുസ്സമദ് സമദാനി എം.പി , സയ്യിദ് മുനവ്വറലി തങ്ങള്‍ തുടങ്ങിയവര്‍ അനുശോചിച്ചു

ഭാര്യ - സുബൈദ (കോഴിക്കല്‍ കോഴിച്ചെന), 

മക്കള്‍ - മുഷ്താഖ് അലി ഗുരുക്കള്‍ (ലണ്ടന്‍),
ഡോ. മൊയ്ദീന്‍ കുട്ടി ഗുരുക്കള്‍ (ഖത്തര്‍), ഡോ. സൈറ മോള്‍, ഫിദ യൂസുഫ്. 

മരുമക്കള്‍ -
സബിത കല്‍പകഞ്ചേരി, സഫ്‌ന ആലുവ, ഡോ. ജമാല്‍ പൂന്താനം, നുഫൈല്‍ വണ്ടൂര്‍. 

ഖബറടക്കം ഇന്ന് (30-08-2023-ബുധനാഴ്ച) ഉച്ചയ്ക്ക് 2:00- മണിക്ക് കാട്ടിപ്പരുത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only