കേരള സർക്കാർ പൊതു വിപണിയിൽ വില നിലവാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണം പച്ചക്കറി കർഷക ചന്ത കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് വാർഡ് മെമ്പർമാർ കൃഷി ഉദ്യോഗസ്ഥർ ഗ്രാമ പഞ്ചായത്ത് ജീവനക്കാർ കാർഷിക വികസന സമിതി അംഗങ്ങൾ കേരഗ്രാമം കൺവീനർമാർ ഫാം ടൂറിസം സൊസൈറ്റി അംഗങ്ങൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment