കൂടരഞ്ഞി:കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. പൂവാറൻതോട് കാക്യാനിയിൽ ജോസഫാണ് (ജോസ്- 62) മരിച്ചത് കുളിരാമുട്ടി അങ്ങാടിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പൂവാറൻതോട് ഭാഗത്ത് നിന്നും വരുകയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണ്ണമായും തകർന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് ..
Post a Comment