Aug 11, 2023

മുക്കത്ത് ബിവറേജസ് ഔട്ട് ലെറ്റ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം


മുക്കം : മുക്കത്ത് ബിവറേജസ് ഔട്ട് ലെറ്റ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി.അഗസ്ത്യൻ മുഴി മിനി സിവിൽ സ്റ്റേഷൻ, ഫയർസ്റ്റേഷൻ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുവ ഞ്ചുഴി ദേവിക്ഷേത്രം, അഗസ് ത്യൻമുഴി പള്ളി എന്നിവയുടെ പ്രവർത്തനങ്ങളെയെല്ലാം ബാധിക്കുന്ന രീതിയിൽ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ ഇടുങ്ങിയ പാലത്തിനരികിൽ ബിവറേജ് ഔട്ട്ലറ്റ് ആരംഭിക്കാനുള്ള നീക്കത്തിൽ ജെ ഡി എസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മുക്കം CHC യിലേക്കുള്ള റോഡരികിലെ കെട്ടിടത്തിലാണ് മദ്യശാല ആരംഭിക്കാൻ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇത് ജനവാസ മേഖലയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ആയതിനാൽ ഇവിടെ ബിവറേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജെഡിഎസ് മണ്ഡലം പ്രസിഡൻറ് ഗോൾഡൻ ബഷീർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമാന ചിന്താഗതിയുള്ള വരുമായി ചേർന്ന് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only