കൂടരഞ്ഞി മരഞ്ചാട്ടി റോഡിൽ മാങ്കയം എന്ന സ്ഥലത്ത് വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ വീതി കുറവായതിനാൽ വാഹനം സൈഡിലേക്ക് തെന്നിമാറി.
തുടർന്ന് വാഹനത്തിൻറെ ഇടതുഭാഗത്തെ മുൻഭാഗത്തെ ടയർ അല്പം താഴ്ന്നുപോയി, ജെസിബി ഉപയോഗിച്ച് വാഹനം ഉയർത്തി ഭീമമായ സംഖ്യ ചിലവ് വന്നു വാഹനം കൊണ്ടുപോയി.
ആ ഭാഗത്ത് വന്ന ടയർ താഴ്ന്നപ്പോൾ ഉള്ള കുഴി കല്ല് ഉപയോഗിച്ച് പാകി വൃത്തിയാക്കി ചെയ്തിട്ടുമുണ്ട്.
തുടർന്ന് തിരുവമ്പാടി സെക്ഷൻ പിഡബ്ല്യുഡി ഓഫീസർ തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് പരാതി നൽകുകയും ഓഫീസിൽ പോയി അന്വേഷിച്ചപ്പോൾ 26000 നഷ്ടപരിഹാരത്തുക അടയ്ക്കണമെന്ന് പറയുകയുണ്ടായി.
വാഹനം താഴ്ന്ന ഭാഗത്ത് പിഡബ്ല്യുഡിക്ക് നഷ്ടമോ അല്ലെങ്കിൽ കരിങ്കൽ ഭിത്തിക്ക് പരിക്കോ ഒന്നും സംഭവിച്ചിട്ടില്ല.(കരിങ്കൽ ഭിത്തി അവിടെ ഇല്ല)
കൂടാതെ വാഹനം താഴ്ന്ന എതിർവശത്ത് സ്വകാര്യവ്യക്തി തന്റെ വീട്ടിലേക്ക് റോഡ് ഉപയോഗിക്കാൻ കോൺക്രീറ്റ് ചെയ്തതിനാലാണ് ഇങ്ങനെ വാഹനം സൈഡിലേക്ക് തെന്നി മാറാൻ സാധ്യത ഉണ്ടായത്.
പിഡബ്ല്യുഡി അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി പോകാനാണ് വാഹന ഉടമകളും ഡ്രൈവർമാരും തീരുമാനിച്ചിട്ടുള്ളത്.
പിഡബ്ല്യുഡി പ്രവർത്തി അപാകത കൊണ്ട് വൻ നഷ്ടങ്ങൾ വാഹന ഉടമകൾക്ക് സംഭവിക്കുന്നുണ്ട്.
സ്വകാര്യ വ്യക്തികൾ അവർക്ക് വേണ്ട സാധനങ്ങൾ റോഡിൽ ഇറക്കുകയും തന്റെ വീട്ടിലേക്ക് ഉള്ള വഴികൾക്ക് വേണ്ടി പിഡബ്ല്യു റോഡ് കയ്യേറിയും യഥാർത്ഥ റോഡിൻറെ വീതി പല ഭാഗത്തും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി സെക്ഷൻ ഓഫീസിലേക്ക് വാഹന ഉടമകൾ പരാതി നൽകി കഴിഞ്ഞു.
ഭീമമായ ടാക്സും ഇൻഷുറൻസും മറ്റ് അനുബന്ധ കാര്യങ്ങളിലും ഗവൺമെന്റിലേക്ക് നൽകിക്കൊണ്ട് വളരെ പ്രയാസത്തിൽ മുന്നോട്ടുപോകുന്ന ഈ പ്രസ്ഥാനത്തെ ഇതുപോലെ ആശയക്കുഴപ്പത്തിൽ ആക്കുന്ന ഭീമമായ ഫൈനുകളെല്ലാം നൽകി ദ്രോഹിക്കുന്ന ഈ നടപടിക്കെതിരെ കർശനമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൂടാതെ വാഹനം ഉയർത്താൻ ആവശ്യമായ ചിലവുകൾ പിഡബ്ല്യുഡി തരണമെന്നും കൂടി ഓർമിപ്പിക്കുന്നു.
അപകടം നടന്ന ഭാഗത്തെ കയ്യേറ്റ പ്രവർത്തി ഉടൻ പൊളിച്ചു മാറ്റാനും, ഭീമമായ ഫൈൻ ഒഴിവാക്കാനും കൂടരഞ്ഞി ടിപ്പർ ഡ്രൈവേഴ്സ് ആവശ്യപ്പെട്ടു.
Post a Comment