Aug 21, 2023

വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ യൂത്ത്മീറ്റ് സംഘടിപ്പിച്ചു


താമരശ്ശേരി: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയവുമായി സംസ്ഥാന വ്യാപകമായുള്ള മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധത്തിന്റെയും  സംഘടനാ ശാക്തീകരണ ഭാഗമായും താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി 
 സംഘടിപ്പിച്ച പ്രവർത്തക സംഗമം മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.ടി. അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സീനിയർ വൈ.പ്രസിഡണ്ട് ജാഫർ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാനപ്രവർത്തക സമിതി അംഗം റഫീഖ് കൂടത്തായി, എ കെ കൗസർ മാസ്റ്റർ,
ദുബൈ കെ.എംസി.സി കോഴിക്കോട് ജില്ല ട്രഷറർ നജീബ് തച്ചംപൊയിൽ, കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ്  ജ.സെക്രട്ടറി എം. നസീഫ്, ഭാരവാഹികളായ ഷാഫി സക്കരിയ, കെ.സി ഷാജഹാൻ,ഫാസിൽ മാഷ് അണ്ടോണ എന്നിവർ പ്രസംഗിച്ചു.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങളെ നേതാക്കളും പ്രവർത്തകരും ചേർന്ന്  ചടങ്ങിൽ വെച്ച് ഷാൾ അണീയിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജ.സെക്രട്ടറി എ.പി.സമദ് സ്വാഗതവും ഇഖ്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു.

യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ നിയാസ് ഇല്ലിപറമ്പിൽ,വാഹിദ് അണ്ടോണ,റിയാസ് കാരാടി,ഷഫീഖ് ചുടലമുക്ക്,അൽത്താഫ് ടി.പി, നദീർ അലി, എം.എസ്.എഫ് ഭാരവാഹികളായ ഫാസിൽ കാഞ്ഞിരത്തിങ്ങൽ,മിൻഹാജ് പരപ്പൻപൊയിൽ തുടങ്ങിയവരും പ്രവർത്തക സംഗമത്തിൽ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only