Aug 7, 2023

എച് ബി സ്ക്രീനിങ് നടത്തി


കോടഞ്ചേരി : ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിനികളുടെ  എച്ച് ബി സ്ക്രീനിംഗ് നടന്നു.


 പരിശോധനയ്ക്കായി  ഹെൽത്ത്‌ ഡിപ്പാർട്മെന്റിലെ സ്കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യവസ്ഥയുടെ ചുമതലകൾ വഹിക്കുന്ന ആർ ബി എസ് കെ നേഴ്സസ് ആയ ഷിജി വർഗീസ്‌, നിർമല എം,
എം എൽ എസ് പി നേഴ്സ് ഷമീന  എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിർണ്ണയിക്കുന്ന പരിശോധനയിൽ എല്ലാ വിദ്യാർഥിനികളും പങ്കെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ അനധ്യാപകർ എന്നിവർ പരിശോധനയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only