കൂടരഞ്ഞി റീജണൽ അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ ഓണം നിത്യോപയോഗ സാധന വിപണി തുറന്നു പ്രവർത്തനമാരംഭിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡൻറ് ജിജി കട്ടക്കയം അധ്യക്ഷതവഹിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റോസിലിടീച്ചർ,VS രവീന്ദ്രൻ'ബാങ്ക് ഭരണസമിതിയംഗങ്ങളായ പയസ്സ് തെയ്യാട്ടുപറമ്പിൽ,ജെസ്സി ഇലവനപ്പാറ ,സെക്രട്ടറി അനൂപ് കെ എം തുടങ്ങിയർ സംസാരിച്ചു.
15 തരം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്സിഡിയിൽ വിതരണം ചെയ്യുന്നത്.
കൂടരഞ്ഞി ടാക്സി സ്റ്റാന്റിന് മുൻവശത്താണ് ചന്ത ക്രമീകരിച്ചിട്ടുള്ളത്.
Post a Comment