Aug 7, 2023

അജണ്ട തള്ളിയ സംഭവം; ആരോപണം അടിസ്ഥാന രഹിതമെന്ന് മുസ്ലിംലീഗ്


മുക്കം: കാരശ്ശേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെയും പവലിയന് മുൻ എം.എൽ.എ സി മോയിൻകു ട്ടിയുടേയും പേരിടാനുള്ള കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ അജണ്ട മുസ്ലിം ലീഗ് അംഗങ്ങളുടെ വിയോജിപ്പ് കാരണം തള്ളിയ സംഭവത്തിൽ വിശദീകരണ വുമായി മുസ്ലിംലീഗ് രംഗത്ത്. ഉമ്മൻ ചാണ്ടിയോടും മോയിൻകുട്ടിയോടും അനാദരവ് കാണിച്ചുവെന്നും സി.പി.എമ്മിനൊപ്പം ചേർന്നു വെന്നും യു.ഡി.എഫിനെ ശിഥിലമാക്കിയെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഇരു നേതാക്കളെയും നെഞ്ചോടു ചേർത്ത പ്രസ്ഥാനമാണ് മുസ്ലിംലീഗ് എന്നും മുസ്ലിംലീഗ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി എം സുബൈർ ബാബു, ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി, ട്രഷറർ ഗസീബ് ചാ ലൂളി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. കോൺഗ്രസ്, മുസ്ലിംലീഗ്, വെൽഫയർ പാർട്ടി നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി യിൽ ഉണ്ടായ ചിലരുടെ ഏകപക്ഷീയ നിലപാടിലും ജനാധിപത്യ മര്യാദ ഉൾക്കൊളളാത്ത സമീപനവും കാരണ മാണ് അജണ്ടയിൽ മുസ്ലിം ലീഗ് അംഗങ്ങൾക്ക് വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വന്നത്. മുസ്ലിംലീഗിനെ നേരത്തേ വിവരം അറിയിച്ചിരുന്നില്ല. ലീഗുകാരനായ യു.ഡി.എഫ് ചെയർമാനെപോലും വിവരം മുൻകൂട്ടി അറിയിച്ചില്ല.

അജണ്ടകൾ രേഖപ്പെടുത്തിയ ഭരണസമിതി യോഗ കത്ത് ല ഭിച്ചപ്പോഴാണ് അഞ്ചാമത്തെ ഈ നാമകരണ അജണ്ടയെക്കുറിച്ച് അംഗങ്ങൾ പോലും അറിഞ്ഞത്. ഇതേ തുടർന്ന് യു.ഡി.എഫ് സ്റ്റിയറിങ് കമ്മിറ്റിയുടെയും ഉന്നതാധികാര സമിതിയുടെയും യോഗം ചേർന്ന് വിഷയം ചർച്ചചെതെങ്കിലും തീരുമാനത്തിൽ എത്താനായില്ല. അതിനാൽ ഈ ബോർഡ് യോഗത്തിൽ നിന്ന് തൽക്കാലം അജണ്ട മാറ്റിവെക്കണം എന്ന് മുസ്ലിംലീഗ് ആവശ്യപ്പെടുകയായിരു ന്നു. പക്ഷേ, കോൺഗ്രസ് അം ഗീകരിച്ചില്ല. ഇതെ തുടർന്ന് ഏകപക്ഷീയ നിലപാടിൽ പ്ര തിഷേധിച്ച് ലീഗ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. മാത്രമല്ല,പ്രവൃത്തി പൂർത്തീകരിക്കാത്ത നല്ലൊരു വഴി പോലുമില്ലാത്ത മലാംകുന്ന് ഗ്രൗണ്ടിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകുന്നത് ഉചിതവുമല്ല. ഉമ്മൻ ചാണ്ടി കൊണ്ടുവന്ന മുക്കം കടവ് പാലം, തോട്ടക്കാട് ഐ.എച്ച്.ആർ.ഡി കോളജ് പോലെയുള്ള നിരവധി ശ്രദ്ധേയമായള്ളവ ഉള്ളപ്പോൾ അദ്ദേഹത്തിന്റെ പേര് നൽകാൻ അവയെ പരിഗണിക്കാമായിരുന്നു. ഉമ്മൻ ചാണ്ടിക്കും സി. മോയിൻകുട്ടി യും നൽകേണ്ടത് ഉചിതമായ സ്മാരകമാണെന്നും ഭരണസമിതി യോഗത്തിൽ സ്വീകരിച്ച നിലപാടിന് മറ്റു രാഷ്ട്രീയ അർഥങ്ങളില്ലെന്നും നേ താക്കൾ വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only