Aug 8, 2023

മുക്കം-അഗസ്ത്യൻ മുഴിയിലെ ബീവറേജ് ഔട്ട്ലെറ്റ് - സിപിഎം പ്രതിഷേധം പരിഹാസ്യം - വെൽഫെയർ പാർട്ടി.


മുക്കം : അഗസ്ത്യൻ

മുഴി മിനി സിവിൽ സ്റ്റേഷന് മുൻ വശത്തെ കെട്ടിടത്തിൽ ബീവറേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്നതിനെതിരെ സി പി എം നടത്തുന്ന പ്രതിഷേധം പരിഹാസ്യമാണെന്ന് വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മറ്റി അഭിപ്രായപ്പെട്ടു.

നാട് നീളെ ബാറുകളും, ബീവറേജ് ഔട്ട്ലെറ്റുകളും , തുറക്കാൻ ഇടതുപക്ഷ ഗവൺമെൻറ് അനുമതി നൽകുകയും, അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകുകയും, ലൈസൻസിന് അനുമതി നൽകുവാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഇടത് പക്ഷ ഗവൺമെന്റ് എടുത്തു കളയുകയും ചെയ്ത ശേഷം ബാറുകളോ, ബീവറേജ് ഔട്ട്ലെറ്റ് കളോ തുറക്കുമ്പോൾ സി പി എം പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത് ജനങ്ങളെ കബളിപ്പിക്കലും പരിഹാസ്യവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

അഗസ്ത്യൻ മുഴി എ യു പി സ്കൂൾ, കൃഷി ഭവൻ, ട്രഷറി , പോലീസ് സ്റ്റേഷൻ, ഹെൽത്ത് സെന്റെർ , ജുമു അത്ത് പള്ളി, മുക്കം ഹൈസ്കൂൾ, ഹിറ സ്കൂൾ , മിനി സിവിൽ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ തുടങ്ങി ജനങ്ങൾ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കേണ്ട പൊതു ഇടങ്ങൾക്ക് സമീപം ബീവറേജ് ഔട്ട് ലെറ്റ് തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പുറകോട്ട് പോകണമെന്നും യോഗം ആവശ്യപ്പെട്ടു. 

മുക്കത്ത് ബീവറേജ് ഔട്ട്ലെറ്റ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. 

പ്രസിഡണ്ട് നൗഷാദ് ടി കെ അധ്യക്ഷത വഹിച്ചു ഗഫൂർ മാസ്റ്റർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, ചന്ദ്രൻ കല്ലുരുട്ടി , മനോജ് കാഞ്ഞിരമുഴി, സെലീന പുൽപ്പറമ്പിൽ , ഗഫൂർ മാസ്റ്റർ കല്ലുരുട്ടി , അസീസ് ടി.എൻ, എന്നിവർ സംസാരിച്ചു. ഉബൈദ് കെ സ്വാഗതവും, ഗഫൂർ പൊറ്റശ്ശേരി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only