കോടഞ്ചേരി:കർഷകരുടെ കണ്ണീരിൽ പങ്ക് ചേർന്ന് കർഷക ദിനത്തിൽ കേരള കർഷക അതിജീവന സംയുക്ത സമിതി കോടഞ്ചേരി മേഖല വിവിധ സ്ഥലങ്ങളിൽ പ്ലക്കാർഡ് മായി പ്രതിഷേധം സംഘടിപ്പിച്ചു.
ചിങ്ങം ഒന്ന് പുതുവർഷം കർഷക ദിനത്തിൽ ആഘോഷിക്കാൻ കണ്ണീരുമാത്രമായി മലയോര കർഷകർ.രോഗബാധയും,വില തകർച്ചയും ഒന്നിച്ച് കൃഷിയെ ബാധിച്ചതോടുകൂടി കൃഷിയിൽ നിന്നും യാതൊരു പ്രതീക്ഷയും ഇല്ലാതെ ജീവിതം വഴി മുട്ടിയ മലയോര കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്ലക്കാർഡുകൾ പിടിച്ച് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ചു.
മലയോരമേഖലകളിലെ കൃഷിക്കാരുടെ അന്നം മൂട്ടുന്ന രീതിയിലാണ് കാർഷിക വിളകളുടെ വില തകർച്ചയും, വിളകളുടെ രോഗ ബാധയും
സംസ്ഥാന - കേന്ദ്ര സർക്കാരുകൾ അടിയന്തിരമായി അവരുടെ പ്രശ്നത്തിൽ ഇടപെടണമെന്ന് കാസ് കോടഞ്ചേരി മേഖല ആവശ്യപ്പെടുന്നു.
കേരള കർഷക അതിജീവന സംയുക്ത സമിതി കോടഞ്ചേരി മേഖല ചെയർമാൻ ടെന്നീസൺ ചാത്തകണ്ടത്തിൽ, മേഖലാ വൈസ് ചെയർമാൻ ലൈജു അരീപ്പറമ്പിൽ, ജോസഫ് ആലവേലിയിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment