Aug 13, 2023

മാപ്പിളപ്പാട്ട് രാജാത്തി വിളയിൽ ഫസീലയ്ക്ക് വിട: തനിമ മുക്കം ചാപ്റ്റർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു


മുക്കം : ഇന്നലെ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു. മുക്കം തനിമ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'മാപ്പിളപ്പാട്ട് രാജാത്തി വിളയിൽ ഫസീലയ്ക്ക് വിട' എന്ന തലക്കെട്ടിൽ നടത്തിയ അനുസ്മരണ സംഗമം പ്രശസ്ത ഗായകൻ സി വി എ കുട്ടി ചെറുവാടി ഉദ്ഘാടനം ചെയ്തു.തനിമ സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി കുഞ്ഞാലി മുഖ്യപ്രഭാഷണം നടത്തി.


തനിമ മുക്കം ചാപ്റ്റർ പ്രസിഡന്റും ഗ്രന്ഥകാരനായ എസ് കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് കക്കാട്, വൈസ് പ്രസിഡന്റ് ദാമോദരൻ കോഴഞ്ചേരി, കെ വി ജബ്ബാർ , ഇ എൻ നദീറ, ഷിനോദ് ഉദ്യാനം, സി കെ അബൂബക്കർ , പി കെ ഖാദർ, അമീൻ ജൗഹർ, സലീം വലിയപറമ്പ് എന്നിവർ അനുസ്മരണ ഭാഷണങ്ങൾ നടത്തി. ഫസീലയുടെ ഗാനങ്ങൾ ആലപിച്ചു.സൈഫു റഷീദ് സ്വാഗതവും ടി കെ ജുമാൻ നന്ദിയും പറഞ്ഞു.

അൻവർ ഇല്ലത്തുകണ്ടി, ബഷീർ പാലത്ത്, അസീസ് തോട്ടത്തിൽ, സുഹ്റ മൻസൂർ, ഇ എൻ നസീറ, ഗഫൂർ നാഗരി , സലാം തടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി

ഫോട്ടോ:'മാപ്പിളപ്പാട്ട് രാജാത്തി വിളയിൽ ഫസീലയ്ക്ക് വിട ' എന്ന തലക്കെട്ടിൽ തനിമ മുക്കം ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ സംഗമം പ്രശസ്ത ഗായകൻ സി വി എ കുട്ടി ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only