കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ പി സ്കൂളിന് 2022-23 അധ്യായന വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് മലയാള മനോരമ ഏർപ്പെടുത്തിയ A ഗ്രേഡ് പുരസ്‌കാരം മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ ജോഷ്വാ പി ജെ യിൽ നിന്നും സ്കൂൾ കോർഡിനേറ്റർ പ്രിൻസി സെബാസ്റ്റ്യൻ ഏറ്റു വാങ്ങി. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങ്, ലഹരിക്കെതിരെയുള്ള പ്രവർത്തങ്ങൾ, വിഷരഹിത ജൈവ പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ
സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കിയിരുന്നു. നല്ല പാഠം കോർഡിനേറ്റർമാരായ ഷിജോ ജോൺ, പ്രിൻസി സെബാസ്റ്റ്യൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Post a Comment