മുക്കം: കഴിഞ്ഞ കുറേ നാളുകളായി മുക്കം കടവ് പാലത്തിലും എസ് കെ സ്മൃതിമന്ദിരത്തിന്‍റെ സമീപത്തും പുഴകളിലും പ്ളാസ്റ്റിക് മാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും വലിച്ചെറിയുന്നത് പതിവു കാഴ്ചയായി മാറിയിരിക്കുന്നു. മുക്കംകടവ് പാലത്തില്‍ സ്ഥാപിച്ചിരുന്ന മൂന്ന് സോളാര്‍ ലൈറ്റുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഇത് അടിയന്തിരമായി പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ബഹുസ്വരം പല തവണ ബന്ധപ്പെട്ടവരോട് ആലശ്യപ്പെട്ടിരുന്നു.
സ്മൃതിമന്ദിരത്തിനടുത്ത് ചെറുപുഴയോട് ചേര്‍ന്ന് ഇത്തരം മാലിന്യങ്ങളുടെ വന്‍ കൂമ്പാരങ്ങളാണ്.
കുറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, ഇത്രയും പ്രധാനപ്പെട്ട ഒരു സ്ഥലത്ത് അടിയന്തിരമായി CCTV കേമറകള്‍ സ്ഥാപിക്കണമെന്നും ബഹുസ്വരം ആവശ്യപെട്ടു.
Post a Comment